മാമുക്കോയയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മോഹന്‍ലാല്‍


മലയാളത്തിന്റെ പ്രിയ നടന്‍ മാമുക്കോയയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മോഹന്‍ലാല്‍. മാമുക്കോയയുടെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.


കുടുംബത്തെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിക്കുകയായിരുന്നു മോഹന്‍ലാല്‍. നിലവില്‍ ജപ്പാനില്‍ വിദേശപര്യടനത്തിലാണ് മോഹന്‍ലാല്‍.നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയയെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മലബാര്‍ ശൈലിയെ തനിമ ചോരാതെ തികച്ചും സ്വാഭാവികമായി ഈ അതുല്യപ്രതിഭ വെള്ളിത്തിരയില്‍ അവതരിപ്പിക്കുകയായിരുന്നു.


ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ മുതല്‍ അടുത്തിടെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓളവും തീരവും വരെ നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിക്കാന്‍ ഭാഗ്യമുണ്ടായി. മലയാള സിനിമയ്ക്ക് തീരാനഷ്ടമായി മാറിയ അദ്ദേഹത്തിന്റെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു.



Sharing is Caring