ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്‍ നാളെ ജയില്‍ മോചിതനാകും. വിടുതല്‍ ഉത്തരവ് കോടതി ജയിലേലേക്ക് അയച്ചു. മോചനവുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂര്‍ത്തിയായി.
യു എ പി എ കേസില്‍ സുപ്രിം കോടതിയില്‍ കേസില്‍ സുപ്രിം കോടതിയും ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയിരുന്നു. ഇതോടെയാണ് കാപ്പന്റെ ജയില്‍ മോചനത്തിനുളള വഴി തെളിഞ്ഞത്. യു എ പി എ കേസില്‍ നേരത്തെ തന്നെ വെരിഫിക്കേഷന്‍ പൂര്‍ത്തിയായിരുന്നു. ഇ ഡി കേസിലും വെരിഫിക്കേഷന്‍ പൂര്‍ത്തിയായതോടെയാണ് ജയില്‍ മോചനം സാധ്യമായത്.














