മഹാരാഷ്​ട്രയിലെ രാസവസ്​തു നിര്‍മാണശാലയിലുണ്ടായ സ്​ഫോടനത്തില്‍ എട്ടുപേര്‍ മരിച്ചു


മുംബൈ: മഹാരാഷ്​ട്രയിലെ ധൂലെയില്‍ രാസവസ്​തു നിര്‍മാണശാലയിലുണ്ടായ സ്​ഫോടനത്തില്‍ എട്ടുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക്​ പരിക്കേറ്റു. ഫാക്​ടറിക്കുള്ളിലെ വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ്​ അപകടമുണ്ടായതെന്നാണ്​ സൂചന.


ശനിയാഴ്​ച രാവിലെ 9.45 നാണ്​ അപകടമുണ്ടായത്​. ഫാക്​ടറിക്കുള്ളില്‍ ഒന്നിലേറെ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചിട്ടുണ്ടെന്നാണ്​ പൊലീസ്​ നിഗമനം.അപകടം നടക്കു​േമ്ബാള്‍ നൂറോളം ജീവനക്കാര്‍ ഫാക്​ടറിയില്‍ എത്തിയിരുന്നു. എട്ടു മൃതദേഹങ്ങള്‍ പൊലീസ്​ കണ്ടെടുത്തു. നിരവധിപേര്‍ കുടുങ്ങിയതായാണ്​ റിപ്പോര്‍ട്ട്​. ഷിര്‍പുര്‍ ​പൊലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്​. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്​.




Sharing is Caring