മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. 17 പേര്‍ക്ക് ഗുരുതര പരുക്ക്.വാദിഗോദ്രി ജല്‍ന റൂട്ടില്‍ ഷഹാപൂരിന് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
ഗെവ്റായിയില്‍ നിന്ന് ജല്‍നയിലേക്ക് പോകുകയായിരുന്നു ബസ്. ബസിന്റെ ചില്ലുകള്‍ തകര്‍ത്താണ് പരുക്കേറ്റവരില്‍ പലരെയും പുറത്തെടുത്തത് .ഓറഞ്ച് നിറച്ച ട്രക്ക് അംബാദില്‍ നിന്ന് വരികയായിരുന്നു.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.














