മലപ്പുറത്ത് ജുവലറി ഉടമസ്ഥരെ ആക്രമിച്ച്‌ മൂന്നര കിലോ സ്വർണം കവർന്നു


ജുവലറി പൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സഹോദരങ്ങളെ ആക്രമിച്ച്‌ മൂന്നര കിലോ സ്വർണം കവർന്നു. ജുവലറി ഉടമസ്ഥരായ കിനാതിയില്‍ യൂസഫിനെയും ഷാനവാസിനെയുമാണ് മോഷ്ടാക്കള്‍ ആക്രമിച്ചത്.ഇന്നലെ രാത്രി സ്‌കൂട്ടറില്‍ മടങ്ങവേയായിരുന്നു സംഭവം.


കാറിലെത്തിയ നാലംഗ സംഘം സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി സ്വർണം കവരുകയായിരുന്നു. മുഖംമൂടി ധരിച്ചാണ് മോഷ്‌ടാക്കളെത്തിയത്. വീടെത്തുന്നതിന് മിനിട്ടുകള്‍ക്ക് മുമ്ബാണ് കവർച്ച നടന്നത്. പ്രതികള്‍ കാറില്‍ നിന്നിറങ്ങി, യൂസഫിനും ഷാനവാസിനും നേരെ പെപ്പർ സ്‌പ്രേ അടിച്ചു.


പ്രതിരോധിക്കാൻ ശ്രമിച്ച യൂസഫിനെ മർദിക്കുകയും ചെയ്തു. ശേഷം കൈയിലുണ്ടായിരുന്ന ബാഗ് പിടിച്ചുവാങ്ങി, സ്കൂട്ടറിന്റെ സീറ്റിനടിയിലുള്ള മറ്റൊരു ബാഗുമെടുത്ത് സംഘം സ്ഥലം വിടുകയായിരുന്നു.

ജുവലറി പൂട്ടി മടങ്ങുമ്ബോള്‍ തന്നെ കാർ തങ്ങളെ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് ജുവലറി ഉടമസ്ഥർ വ്യക്തമാക്കി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യൂസഫ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.



Sharing is Caring