മരടിലെ ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാന്‍ നഗരസഭ തീരുമാനം


കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടികളുമായി നഗരസഭ മുന്നോട്ട്. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാന്‍ കമ്ബനികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. വിദഗ്ധരുടെ പാനല്‍ തയ്യാറാക്കും.16നകം താല്‍പര്യപത്രം നല്‍കണം. തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാന്‍
മരട് നഗരസഭാ കൗണ്‍സില്‍ ഇന്ന് ചേരും.


ഫ്ളാറ്റുകളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നഗരസഭ ഇന്ന് നോട്ടീസ് നല്‍കും. ഇന്നലെ കൊച്ചിയിലെത്തിയ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് കടുത്ത നീക്കം.


തീരസംരക്ഷണ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് കര്‍ശന നടപടികളിലേക്ക് കടക്കുന്നത്.



Sharing is Caring