മന്ത്രി കെ.ടി ജലീലിന് മുഖ്യമന്ത്രിയുടെ പിന്തുണ; കെ.ടി ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ല


തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി. കെ.ടി ജലീലിന്റെ നിയമനത്തില്‍ ചട്ടലംഘനമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഡെപ്യൂട്ടേഷന്‍ നിയമനമാണ് തസ്തികയില്‍ നടത്താറുള്ളത്. ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമനത്തില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ല. വിഷയത്തിന് അടിയന്തിര പ്രാധാന്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.




Sharing is Caring