മനസില്‍ വളരെ താലോലിച്ച്‌ കൊണ്ട് നടക്കുന്ന ഒരു തിരക്കഥയാണ്. കാളിയനെ കുറിച്ച് പ്രിത്വിരാജ്


പ്രിത്വിരാജിന്റെ പുതിയ ചിത്രം കാളിയനായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഇപ്പോഴിതാ ചിത്രം എപ്പോള്‍ എത്തുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. മനസില്‍ വളരെ താലോലിച്ച്‌ കൊണ്ട് നടക്കുന്ന ഒരു തിരക്കഥയാണ് കാളിയന്റേതെന്നും നടന്‍ പറയുന്നു. തുടക്കം മുതല്‍ അവസാനം വരെ തനിക്ക് പറയാന്‍ സാധിക്കുന്ന സ്‌ക്രിപ്റ്റാണ് ചിത്രത്തിന്റേത്. ഒരു കാരണവശാലും പരിമിതമായ സാഹചര്യത്തില്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കാത്ത വലിയ സിനിമ തന്നെയാണ് കാളിയനെന്നും താരം പറയുന്നു. തുടങ്ങിയാല്‍ നിര്‍ത്താതെ ഷൂട്ട് ചെയ്യുവാന്‍ സാധിക്കുന്ന സാഹചര്യത്തില്‍ മാത്രമേ സിനിമയുടെ ഷൂട്ട് ആരംഭിക്കുകയുളളൂ. അതുകൊണ്ട് സാഹചര്യങ്ങള്‍ അനുകൂലമാകുമ്ബോള്‍ വര്‍ക്ക് തുടങ്ങുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.


പതിനേഴാം നൂറ്റാണ്ടില്‍ വേണാടില്‍ ജീവിച്ചിരുന്ന കുഞ്ചിരക്കോട്ട് കാളിയുടെ കഥയെ ആസ്പദമാക്കിയുളള കഥയാണ് കാളിയന്‍ പറയുന്നത്.

online news portal



Sharing is Caring