മദ്യപാനം സഹികെട്ട ഭാര്യ ഭര്‍ത്താവിന് വിഷം കൊടുത്തുകൊന്നു


ന്യൂഡല്‍ഹി: മദ്യപാനത്തില്‍ സഹികെട്ട് ഭാര്യ മന്ത്രവാദിയുടെ സഹായത്തോടെ ഭര്‍ത്താവിനെ വിഷം കൊടുത്തു കൊന്നു. ഡല്‍ഹി മന്ദിര്‍ മാര്‍ഗിലാണ് സംഭവം. ഡി.എസ് മൂര്‍ത്തിയാണ് മരിച്ചത്. ഇയാളുടെ ഭാര്യ രമയെയും കൃത്യത്തിന് കൂട്ട് നിന്ന മന്ത്രവാദിയെയും പൊലീസ് അറസ്റ്റ് ചെയ്തു.


മരണത്തില്‍ അസ്വഭാവികത‍യുണ്ടെന്ന് കാണിച്ച്‌ മൂര്‍ത്തിയുടെ സഹോദരന്‍ നല്‍കി‍യ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്‍റെ മദ്യപാനം കുടുംബത്തിന് ലക്ഷക്കണക്കിന് രൂപയുടെ കടം വരുത്തിവെച്ചെന്നും ഇതില്‍ സഹികെട്ടാണ് മന്ത്രവാദിയുടെ സഹായത്താല്‍ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. ഒരു സ്വകാര‍്യ കമ്ബനിയില്‍ ഫിനാന്‍സ് മാനേജരാണ് മരിച്ച മൂര്‍ത്തി.




Sharing is Caring