മകരവിളക്കുത്സവം :ശബരിമലയില്‍ സുക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി


ശബരിമലയില്‍ മകരവിളക്കുത്സവത്തിനായി സുക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി തുടങ്ങി. നിലവില്‍ തിരക്ക് നിയന്ത്രിക്കുന്നതിനായി പമ്പയിലും സന്നിധാനത്തും അധിക സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


തിരക്ക് ഒഴിവാക്കാന്‍ സമയം ക്രമീകരിച്ചാണ് പമ്പയില്‍ നിന്ന് തീര്‍ഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നത്. ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ് സേനാംഗങ്ങളുള്‍പ്പെടെ സുരക്ഷാ ക്രമീകരണങ്ങള്‍ വിപുലപ്പെടുത്തി കൊണ്ടിരിക്കുകയാണ്.മകരവിളക്ക് ദിവസമായ ജനുവരി 14വരെയുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായി.




Sharing is Caring