ഭൂമി വിവാദം; ആലഞ്ചേരിക്കെതിരെ കേസെടുക്കുന്നതില്‍ സ്​റ്റേ നിലനില്‍ക്കും-സുപ്രീംകോടതി

ന്യൂഡല്‍ഹി: സീറോ മലബാര്‍ സഭ വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്​ ആലഞ്ചേരിക്കെതിരെ കേസെടുക്കുന്നതിന്​ ഏര്‍പ്പെടുത്തിയ സ്​റ്റേ നിലനില്‍ക്കുമെന്ന്​ സുപ്രീംകോടതി. കര്‍ദിനാളിനെതിരായ ആരോപണം അതീവ ഗൗരവമാണ്​. എന്നാല്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച്​ പരിഗണിക്കുന്നതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്ന്​ സുപ്രീംകോടതി വ്യക്തമാക്കി. ഹരജിക്കാരന്റെ വാദം ഹൈകോടതി കേള്‍ക്കാത്ത പക്ഷം പരിഗണിക്കാമെന്നും സുപ്രീംകോടതി ഉറപ്പുനല്‍കി.

ഹൈകോടതി ഇടക്കാല ഡിവിഷന്‍ ബെഞ്ചാണ്​ കര്‍ദിനാളിനെതിരെ കേസെടുക്കുന്നത്​ സ്​റ്റേ ചെയ്​തത്​. ഇത്​ ചോദ്യം ചെയ്​ത്​ നല്‍കിയ രണ്ട്​ ഹരജികളാണ്​ സുപ്രീംകോടതി തീര്‍പ്പാക്കിയത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *