ഭീകരവാദത്തെ നേരിടാന്‍ ‘ഇന്ത്യയുടെ’ സഹായം തേടാം; പാക്കിസ്ഥാനോട് രാജ്നാഥ് സിംഗ്


ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെ പോരാടാന്‍ പാക്കിസ്ഥാന് സാധിക്കുന്നില്ലെങ്കില്‍ ഇന്ത്യയുടെ സഹായം തേടാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ”പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ഒരു കാര്യം ചോദിക്കാനാഗ്രഹിക്കുന്നു. ഭീകരതയ്ക്കും താലിബാനും എതിരെ ആഞ്ഞടിക്കാന്‍ പാകിസ്ഥാന് സാധിക്കുമോ? ഒറ്റയ്ക്ക് സാധിക്കുന്നില്ലെങ്കില്‍ ഇന്ത്യ സഹായിക്കാം”- രാജ്നാഥ് സിംഗ് പറഞ്ഞു. ജയ്പൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദം പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്യുന്നതാണെന്ന കാര്യത്തില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല.




Sharing is Caring