‘ഭരണ തുടര്‍ച്ചയിലേക്ക് കടക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനം’; മമ്മൂട്ടി


നിയമസഭ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ പിണറായി വിജയനും, വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്കും അഭിനന്ദനം അറിയിച്ച് നടന്‍ മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്. പിണറായി വിജയനുമായുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ‘നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങള്‍’ എന്നാണ് മമ്മൂട്ടിയുടെ പോസ്റ്റ്.


സിനിമ മേഖലിയില്‍ നിന്നും നിരവധി പേര്‍ ഇതിനോടകം എല്‍ഡിഎഫിന് അഭിനന്ദനം അറിയിച്ചു കഴിഞ്ഞു. മലയാളത്തില്‍ നിന്ന് മാത്രമല്ല തമിഴില്‍ നിന്നും പ്രകാശ് രാജ്, സിദ്ധാര്‍ഥ് എന്നിവരും ആശംസകള്‍ പങ്കുവെച്ചിട്ടുണ്ട്. എല്ലാവരും ഒരുപോലെ പ്രശംസിക്കുന്നത് കേരള ജനതയുടെ ഉറച്ച രാഷ്ട്രീയ ബോധത്തെ കൂടിയായിരുന്നു. സിദ്ധാര്‍ഥ്, പ്രകാശ് രാജ് എന്നിവര്‍ പരസ്യമായി തന്നെ ട്വിറ്ററിലൂടെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച കേരളത്തിന് അഭിനന്ദം അറിയിച്ചു




Sharing is Caring