ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനത്തിലൂടെ തരംഗമുണ്ടാക്കുവാന്‍ ജിയോ ഗിഗാ ഫൈബര്‍


മുംബൈ: ജിയോയിലൂടെ ടെലികോം ലോകത്ത് വിപ്ലവം ഉണ്ടാക്കിയതിന് ശേഷം റിലയന്‍സ് ജിയോ ഗിഗാ ഫൈബര്‍ അവതരിപ്പിച്ചു. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനരംഗത്തേക്ക് ഇതിലൂടെ തുടക്കും കുറിക്കാമെന്നാണ് കരുതുന്നത്.ഒപ്റ്റിക്കല്‍ ഫൈബര്‍ വഴിയുള്ള ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് ശൃംഖലയാണ് ഭാവിയെന്നും നിലവിലുള്ള ബ്രോഡ്ബാന്റ് ശൃംഖലയെ മാറ്റുന്നതാകും പുതിയ പദ്ധതിയെന്നും മുകേഷ് അംബാനി പറഞ്ഞു. ഇതോടെ ഇന്ത്യയെ ലോകത്തെ അഞ്ചാമത്തെ മുന്‍നിര രാജ്യങ്ങളില്‍ ഒന്നാക്കി മാറ്റാന്‍ ജിയോ പ്രതിജ്ഞാ ബന്ധരാണെന്നും അംബാനി വ്യക്തമാക്കി


മുംബൈയില്‍ നടന്ന 41ാമത് വാര്‍ഷിക ജനറല്‍ മീറ്റിങ്ങിനിടെയാണ് പുതിയ പദ്ധതിയെക്കുറിച്ച്‌ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ഏറ്റവും പുതിയ ജിയോ ഫോണ്‍ പതിപ്പായ ജിയോ ഫോണ്‍ 2വും അവതരിപ്പിച്ചു.അള്‍ട്രാ എച്ച്‌ടി ഗുണമേന്മയുള്ള ടെലിവിഷന്‍ വഴിയുള്ള വിനോദവും വീഡിയോ കോളിങ് സൗകര്യവും മറ്റ് സൗകര്യങ്ങളും ഉണ്ടാകും. ഇതിലൂടെ സ്മാര്‍ട്ട് ഫോം ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് ജിയോ സഹായിക്കും.


ഇതിന് പുറമെ ജിയോ ടിവി സെറ്റ് ടോപ് ബോക്‌സിലൂടെ സ്മാര്‍ട്ട് ടിവി സേവനങ്ങലും ഉപയോക്താക്കള്‍ക്ക് ലഭ്യമാകും ജിയോ ടിവി, ജിയോ സിനിമ, ജിയോ ചാറ്റ് അടക്കമുള്ള ആപ്പുകളും ഇതിലൂടെ ലഭിക്കും. റിമോര്‍ട്ടിലൂടെ വോയസ് കമാന്റിലൂടെ ഇത് നിയന്ത്രിക്കുവാനും സാധിക്കും. ഇതിലൂടെ വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിന് സാധ്യമാകും.

ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആയിരത്തോളം വീടുകളില്‍ ജിയോ ഗിഗാ ഫൈബര്‍ പ്രയോഗത്തിലുണ്ട്. വരുന്ന ആഗസ്റ്റ് 15 മുതല്‍ രാജ്യവ്യാപകമായി ഇത് പ്രാബല്യത്തില്‍ വരുത്തുന്നതിനാണ് ജിയോ പദ്ധതിയിടുന്നത്.



Sharing is Caring