ബെംഗളൂരു: ബെംഗൂളൂരുവിലെ നൃപതുംഗ റോഡില്‍ നിയന്ത്രണംവിട്ട കാറിടിച്ച് ഇരുചക്രവാഹന യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ചയാണ് സംഭവം. ്. നിയന്ത്രണംവിട്ട കാറിടിച്ച് മറ്റുരണ്ട് കാറുകളും മൂന്ന് ബൈക്കുകളും തകര്‍ന്നു.
ബിജെപി. എംഎല്‍എ. ഹര്‍ത്തലു ഹാലപ്പയുടെ സ്റ്റിക്കര്‍ പതിച്ച കാറാണ് അപകടമുണ്ടാക്കിയത്. അതേസമയം, എംഎല്‍എ.യുടെ സ്റ്റിക്കര്‍ പതിച്ചിരുന്നെങ്കിലും കാറിന്റെ ഉടമ അദ്ദേഹമല്ലെന്ന് പൊലീസ് അറിയിച്ചു. കാറോടിച്ചിരുന്ന മോഹന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്നാണ് പൊലീസിന്റെ പ്രതികരണം. സിഗ്നലില്‍ ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിപ്പോയെന്നും ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നുമാണ് ഡ്രൈവറുടെ മൊഴി.














