കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് വേണ്ടി അബ്ദുല്‍ മജീദ് ബാഖവി, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
ഇതനുസരിച്ച് സെപ്തംബര്‍ ഒന്നിന് വെള്ളിയാഴ്ചയായിരിക്കും ബലിപെരുന്നാല്‍. ഓഗസ്റ്റ് 31 നാണ് അറഫാ ദിനം.














