രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഫല സൂചനകള്‍ പ്രകാരം എന്‍ഡിഎ 193 സീറ്റിലും ഇന്ത്യാ സഖ്യം47 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുകയാണ്. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി 1 സീറ്റുകളിലും മറ്റുള്ളവര്‍ 2 എന്നിങ്ങനെയാണ് മുന്നിട്ടുനില്‍ക്കുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.സംസ്ഥാനത്തെ 46 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. അതേ സമയം വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എട്ടിടത്ത് മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ഒറ്റക്കക്ഷിയാകാനുള്ള പോരാട്ടം ബിജെപിയും ആര്‍ജെഡിയും തമ്മിലാണ്.നിലവില്‍ ലീഡ് നിലയില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം പിന്നിട്ടിരിക്കുകയാണ്
മഹുവ മണ്ഡലത്തിൽ ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ് മുന്നിട്ടു നിൽക്കുന്നു.ഇന്ത്യ സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥി മുകേഷ് സാഹ്നിക്കും പാര്‍ട്ടിക്കും തിരിച്ചടി നേരിടുകയാണ്. എന്‍ഡിഎയുടെ ഭാഗമായ ചിരാഗ് പാസ്വാനും നേട്ടമുണ്ടാക്കാനായില്ല














