ബിഹാറില്‍ മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു; നില ഗുരുതരം


ബെംഗളൂരുവില്‍ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന് പിന്നാലെ ബിഹാറിലും മാധ്യമപ്രവര്‍ത്തന് നേരെ ആക്രമണം. രാഷ്ട്രീയ സഹാറ പത്രത്തിലെ പങ്കജ് മിശ്രക്ക് നേരെയാണ് അജ്ഞാതരായ രണ്ടുപേര്‍ വെടിയുതിര്‍ത്തത്. ബിഹാറിലെ അര്‍വാല്‍ ജില്ലയിലാണ് സംഭവം. ഗുരുതര പരിക്കേറ്റ മിശ്രയെ പട്‌ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപയുമായി വരുന്നതിനിടെ അക്രമികള്‍ മിശ്രക്ക് നേരെ വെടിയുതിര്‍ക്കുകയും പണവുമായി കടന്നുകളയുകയുമായിരുന്നു. വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു. കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.




Sharing is Caring