ബിപ്ലബ് സര്‍ക്കാര്‍ ത്രിപുരയില്‍ അധികാരമേറ്റു

അഗര്‍ത്തല: ത്രിപുരയില്‍ ബിപ്ലബ് ദേബ് സര്‍ക്കാര്‍ അധികാരമേറ്റു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ആദിവാസി വിഭാഗക്കാരനായ ജിഷ്ണു ദേബ് ബര്‍മന്‍ ആണ് ഉപമുഖ്യമന്ത്രി. ജിഷ്ണു പത്രിക സമര്‍പ്പിച്ചിരുന്ന ചാരിലാം മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ചതിനാല്‍ നിലവില്‍ നിയമസഭാംഗമല്ല.12നാണ് ചാരിലാമില്‍ തെരഞ്ഞെടുപ്പ് നടക്കുക.

60 അംഗ നിയമസഭയില്‍ 43 പേരുടെ പിന്തുണയോടെയാണ് ബിപ്ലബ് ദേബ് സര്‍ക്കാര്‍ അധികാരമേറ്റത്. ബിജെപി 35ഉം ഐ.പി.എഫ്.ടി 8ഉം സീറ്റുമാണ് നേടിയത്.

അതേസമയം സി.പി.എമ്മിനെതിരെ രൂക്ഷമായ ആക്രമണം നടന്ന പ്രദേശങ്ങളിലെ സന്ദര്‍ശനത്തിനായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ത്രിപുരയിലെത്തും

Spread the love

Leave a Reply

Your email address will not be published. Required fields are marked *