ബിജെപി ജില്ലാ പ്രസിഡന്റിന് ഇരട്ട വോട്ടുണ്ടെന്നു എന്‍ഡിഎ സ്ഥാനാര്‍ഥി


ബിജെപി ജില്ലാ പ്രസിഡന്റ് ഹരിദാസിന് ഇരട്ട വോട്ട് ഉണ്ടെന്ന് സ്ഥിരീകരിച്ച്‌ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍.പ്രസിഡന്റ് ബിജെപി ഓഫീസിലെ താമസക്കാരനാണെന്നും പട്ടാമ്ബിയില്‍ വോട്ട് ഉണ്ടെങ്കില്‍ നീക്കം ചെയ്യേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആണെന്നും കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.


കരട് വോട്ടര്‍പ്പട്ടികയിലുള്ള ആളുകളെ ബിഎല്‍ഒയെ സ്വാധീനിച്ച്‌ രണ്ട് മുന്നണികളും വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഓരോ ബൂത്തുകളിലും 20 മുതല്‍ 25വരെ ബിജെപി അനുകൂല വോട്ടുകള്‍ നീക്കം ചെയ്തിട്ടുണ്ട്. രണ്ട് മുന്നണികളും വ്യാപകമായി കള്ള വോട്ട് ചേര്‍ക്കുന്നുവെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു




Sharing is Caring