കൊച്ചി : വി. എസ് അച്യുതാനന്ദനും കെ.എം. മാണിയും ബാര്‍ കോഴക്കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.വിജിലന്‍സ് കോടതി ഉത്തരവിലനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയിലേക്ക് വി എസ് ഹര്‍ജി നല്‍കിയത് .സര്‍ക്കാര്‍ അനുമതി അന്വേഷണത്തിന് ആവശ്യമില്ലെന്നും അഴിമതി നിരോധന നിയമത്തിലെ ഭേദഗതി വരുന്നതിന് മുമ്ബുള്ള കേസാണ് ഇത് എന്നും വിഎസ് വ്യക്തമാക്കി .ഇരുവരുടെയും ഹര്‍ജികള്‍ ഒക്ടോബര്‍ 29നായിരുന്നു ആദ്യം പരിഗണിക്കാനിരുന്നത് .എന്നാല്‍ അത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു .













