ബഹ്‌റൈനിലെ മനാമ സൂഖില്‍ തീപിടുത്തം: നിരവധി കടകള്‍ക്ക് നാശം

ബഹ്‌റൈനിലെ മനാമ സൂഖിലുണ്ടായ തീപിടുത്തത്തില്‍ നിരവധി കടകള്‍ക്ക് നാശം സംഭവിച്ചതായി റിപ്പോര്‍ട്ട്. ഇവിടെ ഡെല്‍മന്‍ സെന്ററിനു സമീപം പത്തോളം കടകള്‍ക്കാണ് നാശം സംഭവിച്ചത്. ഇതില്‍ മൂന്ന് കടകള്‍ പൂര്‍ണമായും കത്തി. ആളപായമില്ല. പൂര്‍ണമായും നശിച്ച രണ്ടുകടകള്‍ വെള്ളി ആഭരണശാലകളും ഒന്ന് തുണിക്കടയുമാണ്.

ഭാഗികമായി നാശം നേരിട്ടതില്‍ നാലെണ്ണം തുണിക്കടകളും മൂന്നെണ്ണം വാച്ച് ഇലക്ട്രോണിക്‌സ് വില്‍പന ശാലകളുമാണ്. ഇതില്‍ പലതും മലയാളികള്‍ നടത്തുന്നതാണ്. ഇന്നലെ കാലത്ത് ഒമ്പത് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ശൈഖ് അബ്ദുല്ല റോഡില്‍ വെള്ളി നിര്‍മിത സാധനങ്ങള്‍ വില്‍ക്കുന്ന കടയുടെ വര്‍ക്ഷോപ്പില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

13 അഗ്നിശമന സേനാ വാഹനങ്ങളുടെ സഹായത്തോടെ 50ഓളം അംഗങ്ങള്‍ കഠിന പ്രയത്‌നം നടത്തിയാണ് തീയണച്ചതെന്ന് അധികൃതര് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണമാരംഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *