ബംഗലൂരുവിലെ പബില്‍ റെയ്ഡ്; പൂട്ടിയിട്ടിരുന്ന 32 സ്ത്രീകളെ പോലീസ് മോചിപ്പിച്ചു

ബംഗലൂരു: ബംഗലൂരുവിലെ ഇന്ദിരനഗറിലെ പബുകളില്‍ ചൊവ്വാഴ്ച പോലീസ് നടത്തിയ റെയ്ഡില്‍ 32 സ്ത്രീകളെ രക്ഷപ്പെടുത്തി. ആറു പേരെ അറസ്റ്റു ചെയ്തു. അല്പവസ്ത്രധാരികളായി അശ്ലീല ചേഷ്ഠകള്‍ കാണിച്ചു ഇടപാടുകാരെ ആകര്‍ഷിക്കാന്‍ നിയോഗിച്ചിരുന്ന സ്ത്രീകളാണ് ഇവര്‍. പബ് നടത്തിപ്പുകാര്‍ക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.

ഇന്ദിരനഗറില്‍ നിരവധി പബുകളും നിശാക്ലബുകളും റസ്‌റ്റോറന്റുകളുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. പബുകളുടെ നടത്തിപ്പുകാര്‍ക്കെതിരെ ജീവന്‍ബീമ നഗര്‍ പോലീസിന് പരാതിയും ലഭിച്ചിരുന്നുവെന്ന് ബംഗലൂരു ഈസ്റ്റ് ഡിസിപി അജോയ് ഹിലോരി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *