ഫോറെസ്റ് ഉദ്യോഗസ്ഥരെ ബിനാമിയായി നിയമിച്ച് പണം തട്ടിയ സംഭവത്തിൽ കർശന നടപടിയെന്ന് എകെ ശശീന്ദ്രൻ


ഫോറെസ്റ് ഉദ്യോഗസ്ഥരെ ബിനാമിയായി നിയമിച്ച് പണം തട്ടിയ സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. സംഭവത്തിൽ 18 പേരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.


ഇത്രയധികം ഉദ്യോഗസ്ഥരെ ഒരുമിച്ച് സസ്പെന്റ് ചെയ്ത നടപടി വകുപ്പിൽ ആദ്യമാണ്. വനംവകുപ്പിൽ അഴിമതിക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വന സംരക്ഷകാരെ ബിനാമി പേരിൽ നിയമിച്ചു പണം തട്ടിയത് ഗൗരവതരമായ സംഭവമാണ്.


സർക്കാരിന്റെ പണം ദുരുപയോഗം ചെത് തട്ടിപ്പ് നടത്തിയിട്ടുണ്ട്. തട്ടിപ്പ് കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്തും. സംസ്ഥാന വിജിലൻസിനെ അന്വേഷണം ഏൽപ്പിക്കുന്ന കാര്യം പരിശോധിക്കുമെന്ന് ശശീന്ദ്രൻ പറഞ്ഞു.



Sharing is Caring