പെഗസസുമായി പുറത്തുവന്ന പട്ടികയിലെ പേരുകാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് പറഞ്ഞിട്ടില്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ . തങ്ങളല്ല കണ്ടെത്തല്‍ നടത്തിയത്. പട്ടികയില്‍ ഉത്തരവാദിത്തമില്ലെന്നും ആംനസ്റ്റി.ഫോണ്‍ ചോര്‍ത്തല്‍ കണ്ടെത്തിയത് മാധ്യമ കൂട്ടായ്മയെന്ന് ആംനസ്റ്റി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ ശ്രദ്ധ ക്ഷണിക്കുക മാത്രമാണ് ഉണ്ടായത്. തങ്ങള്‍ക്ക് അന്വേഷണത്തില്‍ പങ്കുണ്ടെന്നുള്ള വാര്‍ത്തകള്‍ തെറ്റാണ്. എന്‍എസ്ഒ കമ്പനിയുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നവരുടെ വിവരമാണ് നല്‍കിയത്. ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങളില്‍ ഉത്തരവാദിത്തമില്ലെന്നും ആംനസ്റ്റി.













