ഫി​ലി​പ്പീ​ന്‍​സി​ല്‍ കാ​ര്‍ ബോം​ബ് സ്ഫോ​ട​നം; ആ​റ് പേ​ര്‍ മ​രി​ച്ചു


തെ​ക്ക​ന്‍ ഫി​ലി​പ്പീ​ന്‍​സി​ലെ ബാ​സി​നി​ലു​ണ്ടാ​യ കാ​ര്‍ ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ സൈ​നി​ക​ര്‍ അ​ട​ക്കം ആ​റ് പേ​ര്‍ മ​രി​ച്ചു. സ്ഫോ​ട​ന​ത്തി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.


ലാ​മി​റ്റ​ന്‍ ന​ഗ​ര​ത്തി​ലെ കൊ​ളോ​നി​യ ഗ്രാ​മ​ത്തി​ല്‍ പു​ല​ര്‍​ച്ചെ 5.30നാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സൈ​നി​ക ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു സ്ഫോ​ട​നം. പ​തി​വ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു സൈ​നി​ക​രാ​ണ് മ​രി​ച്ച​ത്.


അ​ബു സ​യാ​ഫ് ഗ്രൂ​പ്പാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് സൈ​ന്യം പ​റ​ഞ്ഞു.



Sharing is Caring