ഫിഫയുടെ മികച്ച കളിക്കാരനുള്ള അന്തിമ പട്ടിക റെഡി; മെസി പുറത്ത്


ഫിഫയുടെ മികച്ച കളിക്കാരനുള്ള അന്തിമ പട്ടികയില്‍ നിന്ന് ലയണല്‍ മെസി പുറത്ത് . ക്രിസ്റ്റ്യാനോയും, ലൂക്ക മോഡ്രിച്ചും, മുഹമ്മദ് സലായും അന്തിമ പട്ടികയില്‍.


തുടര്‍ച്ചയായ 11 വര്‍ഷത്തിന് ശേഷമാണ് മികച്ച ഫുട്ബോളറെ കണ്ടെത്തുന്ന ‘ദ് ബെസ്റ്റ് ‘ പുരസ്കാരത്തിന്‍റെ അന്തിമ പട്ടികയില്‍ നിന്നും മെസി പുറത്താകുന്നത്.


സ്പാനിഷ് ലീഗില്‍ മികച്ച പ്രകടനം കാ‍ഴ്ച വെച്ചിരുന്നെങ്കിലും ചാംപ്യന്‍സ് ലീഗിലെയും ലോകകപ്പിലെയും തോല്‍വിയാണ് മെസ്സിക്ക് പ്രതികൂലമായത്.



Sharing is Caring