വയനാട്: പ്രളയക്കെടുതി വിലയിരുത്താനെത്തിയ പ്രത്യേക കേന്ദ്രസംഘം ഇന്ന് തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ സന്ദര്‍ശനം നടത്തും. ചാലക്കുടി, മാള, പൊയ്യ, കുഴൂര്‍, പുഴയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്ലാണ് സംഘം സന്ദര്‍ശനം നടത്തും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുളള നാലംഗ സംഘമാണ് വയനാട്ടിലെത്തുന്നത്. പുത്തുമല, കുറിച്ച്യാര്‍മല തുടങ്ങിയ ദുരന്തബാധിത പ്രദേശങ്ങളും സംഘം സന്ദര്‍ശിക്കുമെന്നാണ് വിവരം.കഴിഞ്ഞദിവസം മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ സംഘം സന്ദര്‍ശനം നടത്തിയിരുന്നു. കേന്ദ്രസംഘത്തിന്റെ ആദ്യഘട്ട സന്ദര്‍ശമാണിത്.