പ്ര​ള​യം ജൈ​മേ​ഖ​ല​യി​ലു​ണ്ടാ​ക്കി​യ ആ​ഘാ​തം പ​ഠി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി


തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യം കേ​ര​ള​ത്തി​ന്‍റെ ജൈ​വ​വൈ​വി​ധ്യ​മേ​ഖ​ല​യി​ലു​ണ്ടാ​ക്കി​യ ആ​ഘാ​തം സ​മ​ഗ്ര​മാ​യി പ​ഠി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.​ സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജൈ​വ​വൈ​വി​ധ്യ​മേ​ഖ​ല​യി​ലെ മാ​റ്റം പ​ഠി​ക്കു​ന്ന​ത്.


ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ബ​യോ​ഡൈ​വേ​ര്‍​സി​റ്റി മാ​നേ​ജ്മെ​ന്‍റു ക​മ്മി​റ്റി​ക​ളു​മാ​യി ചേ​ര്‍​ന്നാ​ണ് പ​ഠ​നം. പ്രാ​ദേ​ശി​ക​മാ​യി സൂ​ക്ഷ്മ​മാ​യ സ​ര്‍​വേ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഒ​രു മാ​സ​ത്തി​ന​കം ഇ​ത്പൂ​ര്‍​ത്തി​യാ​കും. വി​ദ​ഗ്ധ​ര​ട​ങ്ങി​യ സം​സ്ഥാ​ന​ത​ല സ​മി​തി സ​ര്‍​വേ​യും പ​ഠ​ന​വും നി​രീ​ക്ഷി​ക്കും. ജൈ​വ​വൈ​വി​ധ്യ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രാ​യ നൂ​റ് പേ​രെ പ​ഠ​ന​ത്തി​ന് നേ​ത‍ൃ​ത്വം ന​ല്‍​കാ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തും. ഈ ​റി​പ്പോ​ര്‍​ട്ടി​ന്‍റെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ലാ​കും സം​സ്ഥാ​ന​ത്തി​ന്‍റെ സു​സ്ഥി​ര​വി​ക​സ​ന​ത്തി​ന് ഉ​ത​കു​ന്ന പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ക.




Sharing is Caring