പ്രവാസി മടക്കം: സഊദിയില്‍ നിന്നും 295 പ്രവാസികളുമായി കോഴിക്കോട്, കൊച്ചി വിമാനങ്ങള്‍ യാത്ര തിരിച്ചു

റിയാദ്: കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ അടിയന്തിര വിമാന സര്‍വ്വീസിന്റെ രണ്ടാം ഘട്ടത്തില്‍ സഊദിയില്‍ നിന്ന് ഇന്ന് കേരളത്തിലേക്ക് രണ്ടു വിമാനങ്ങള്‍ പുറപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയിലെ ദമാമില്‍ നിന്നും കൊച്ചിയിലേക്കും തലസ്ഥാന നഗരിയായ റിയാദില്‍ നിന്നും കോഴിക്കോട്ടേക്കുമാണ് വിമാനങ്ങള്‍ യാത്ര തിരിച്ചത്. രണ്ടു വിമാനങ്ങളിലുമായി 295 യാത്രക്കാരാണ് നാട്ടിലെത്തുക. ദമാം-കൊച്ചി യവിമാനത്തില്‍ രണ്ടു കുട്ടികളടക്കം 143 പേരാണ് ഉച്ചക്ക് 12.45 നു ദമാമില്‍നിന്നു പുറപ്പെട്ട വിമാനം രാത്രി എട്ടിന് കൊച്ചിയില്‍ ഇറങ്ങും. റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ 152 യാത്രക്കാരാണ് ഇടം നേടിയത്. റിയാദില്‍ നിന്ന് തന്നെ നാളെ മറ്റൊരു വിമാനം കൊച്ചിയിലേക്ക് പോകുന്നുണ്ട്.ഗര്‍ഭിണികള്‍, വിസാകാലാവധി കഴിഞ്ഞവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവരാണ് യാത്രയില്‍ ബഹു ഭൂരിഭാഗവും. എന്നാല്‍, അനര്‍ഹര്‍ കയറിപ്പറ്റിയെന്ന ആക്ഷേപം ഇത്തവണയും ഉയര്‍ന്നിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *