പ്രളയ പുനരധിവാസം :നെതര്‍ലാന്‍റ്സ് മാതൃകയില്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: യൂറോപ്യൻ പര്യടനം കേരളത്തിന് ഏറെ ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പ്രളയം തടയാനും പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനും നെതര്‍ലാന്‍റ് മികച്ച പദ്ധതികൾ ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്. നെതര്‍ലാന്‍റ്സിൽ നിന്നുള്ള ആ മാതൃകകൾ കേരളം ഉൾക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയ പുനര്‍നിര്‍മ്മാണത്തിന് അഡീഷണൽ ചീഫ് സെക്രട്ടറി ഉടൻ യോഗം വിളിച്ചു ചേര്‍ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പ്രളയ നിയന്ത്രണത്തിനും പ്രളയാനന്തര പുനരധിവാസത്തിനും മികച്ച മാതൃകകൾ വിദേശ രാജ്യങ്ങളിലുണ്ട്. സന്ദര്‍ശനം ഫലപ്രദമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.കൃഷി വനപരിപാലനം മുതൽ പരിസ്ഥിതി മുൻനിര്‍ത്തിയുള്ള ടൂറിസം പദ്ധതികൾക്ക് വരെയുള്ള വിവിധ സാധ്യതകളാണ് വിവി ചര്‍ച്ച ചെയ്തതെന്നും പിണറായി വിജയൻ പറഞ്ഞു. നെതര്‍ലാന്‍റ്സിൽ നിന്നുള്ള വ്യവസായികളുടെയും മറ്റ് സംരംഭകരുടേയും യോഗത്തിൽ വ്യവസായ പ്രതിനിധികളുമായും ചര്‍ച്ച നടത്തി. കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാനുള്ള സന്നദ്ധത അവര്‍ അറിയിച്ചിട്ടുണ്ട്.

ജല, കാര്‍ഷിക, സമുദ്രതല സംരംഭങ്ങളിൽ ഡച്ച് കമ്പനികളുടെ സഹായത്തോടെ വൻ കുതിച്ചുചാട്ടമാണ് കേരളം ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *