പ്രളയാനന്തര പ്രവര്‍ത്തനം അവതാളത്തിലെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്; അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: പ്രളയാനന്തര പ്രവര്‍ത്തനം അവതാളത്തിലെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്. വി.ഡി.സതീശനാണ് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഒരു മണി മുതല്‍ മൂന്ന് വരെയാണ് നോട്ടീസില്‍ ചര്‍ച്ചയുണ്ടാവുക. ഈ സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ അടിയന്തരപ്രമേയമാണ് ചര്‍ച്ചയ്ക്ക് എടുക്കുന്നത്. നേരത്തെ നിപയാണ് സഭയില്‍ ചര്‍ച്ചയ്‌ക്കെടുത്തിട്ടുള്ളത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നാല് അടിയന്തര പ്രമയം ചര്‍ച്ചയ്‌ക്കെടുത്തിരുന്നു. പ്രമേയം ഒന്നിച്ചാണ് നേരിട്ടതെന്നും ഇക്കാര്യത്തില്‍ കക്ഷി വ്യത്യാസമില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *