പ്രതിഷേധങ്ങൾക്കിടെ അഡ്മിനിസ്‌ട്രേറ്റർ ഇന്ന് ലക്ഷദ്വീപിലെത്തും; ദ്വീപിൽ ഇന്ന് കരിദിനം


അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് കരിദിനം ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാനം.


ഇന്ന് ഉച്ചയോടെ ലക്ഷദ്വീപിലെത്തുന്ന പ്രഫുൽ ഖോഡ പട്ടേൽ ഒരാഴ്ച ദ്വീപിലുണ്ടാകും. അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായാണ് കരിദിനം ആചരിക്കുന്നത്. വീടുകൾക്ക് മുന്നിൽ കറുത്ത കൊടികൾ തൂക്കാനും ആളുകൾ കറുത്ത വസ്ത്രവും കറുത്ത മാസ്‌കും ധരിക്കാനുമാണ് ആഹ്വാനം.

online news portal



Sharing is Caring