ചെന്നൈ: രാഷ്ട്രീയ പ്രഖ്യാപനത്തിന് പിന്നാലെ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഡിഎംകെ നേതാവ് കരുണാനിധിയെ സന്ദര്‍ശിച്ചു. കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടിലെത്തിയാണ് രജനീകാന്ത് സന്ദര്‍ശനം നടത്തിയത്. ഏറെക്കാലത്തെ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ഡിസംബര്‍ 31 നാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.












