പോഗ്ബക്കെതിരെ വംശീയ അധിക്ഷേപം: അന്വേഷണത്തിന് ഉത്തരവിട്ട് ഫിഫ

ഫ്രാന്‍സ്:ഫ്രാന്‍സ് താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഫിഫ. കഴിഞ്ഞ ദിവസം നടന്ന ഫ്രാന്‍സ് – റഷ്യ മത്സരത്തിനിടെയാണ് സംഭവം. മത്സരത്തില്‍ 3-1ന് ഫ്രാന്‍സ് റഷ്യയെ തോല്‍പ്പിച്ചിരുന്നു. മത്സരത്തില്‍ ഫ്രാന്‍സ് മിഡ്‌ഫീല്‍ഡര്‍ പോഗ്ബക്കെതിരെയും എന്‍ഗോളോ കന്റെക്കെതിരെയുമാണ് റഷ്യന്‍ കാണികള്‍ വംശീയ അധിക്ഷേപം നടത്തിയത്.

ലോകകപ്പിന് മൂന്ന് മാസം മാത്രം ശേഷിക്കെ ഇത്തരത്തിലുള്ള സംഭവം ലോകകപ്പിന് ഭീഷണിയാകും. സംഭവത്തിന് എതിരെ പ്രതികരിച്ച്‌ ഫ്രാന്‍സ് സ്പോര്‍ട്സ് മന്ത്രി ലോറ ഫ്ലെസ്സല്‍ കോലോവിച്ച്‌ ട്വിറ്ററില്‍ പ്രതികരണം അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന യൂറോപ്പ ലീഗ് മത്സരത്തില്‍ വംശീയ അധിക്ഷേപം നടന്നതിനെ തുടര്‍ന്ന് യുവേഫ റഷ്യന്‍ ക്ലബ് സെനിത് സെന്റ് പീറ്റേഴ്സ് ബര്‍ഗിനെതിരെ നടപടി എടുത്തിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *