പൊലീസിലെ ചെറിയൊരു വിഭാഗം ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കോടിയേരി


കേരള പൊലീസിലെ ചെറിയൊരു വിഭാഗം ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള അജണ്ടയുടെ ഭാഗമാണോ ഇതെന്ന് സംശയിക്കണം. പൊലീസിലെ ഇത്തരം ക്രിമിനലുകള്‍ക്ക് എതിരെ പിരിച്ചുവിടല്‍ ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.


സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഒരു തരത്തിലും മങ്ങല്‍ ഏറ്റിട്ടില്ല. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്ബോള്‍ പൊലീസ് ഇടപെടും. എന്നാല്‍ സര്‍ക്കാര്‍ അത്തരം വിഷയങ്ങളോട് സ്വീകരിക്കുന്ന നിലപാടാണ് വിലയിരുത്തേണ്ടത്. സര്‍ക്കാര്‍ ജനങ്ങളുടെ പക്ഷത്താണ്. വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടല്ല സംസ്ഥാന സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.


പൊലീസ് ആക്റ്റ് അനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിക്കേണ്ടതെന്നും അത് അനുസരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചേ മതിയാവൂവെന്നും കോടിയേരി വ്യക്തമാക്കി.



Sharing is Caring