മാർച്ചിലെ പൊതുപരീക്ഷ കഴിഞ്ഞ് ആറുമാസമായിട്ടും വേതനം നൽകാത്തതിൽ പ്രതിഷേധിച്ച് ഹയർസെക്കൻഡറി അധ്യാപകർ സമരത്തിലേക്ക്. വേതനം നൽകാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച എറണാകുളം ആർ.ഡി.ഡി ഓഫിസിനു മുന്നിൽ ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ പ്രക്ഷോഭ സംഗമം നടത്തും.
ജില്ലയിലെ എട്ട് ക്യാമ്പുകളിൽ പങ്കെടുത്ത രണ്ടായിരത്തിലധികം അധ്യാപകർക്ക് വേതനം കിട്ടാനുണ്ട്.ഹയർസെക്കൻഡറി കുട്ടികളിൽനിന്ന് പരീക്ഷാഫീസ് മുൻകൂറായി വാങ്ങിയിട്ടും വേതനം നൽകാത്തത് വിവേചനമാണെന്ന് ഫെഡറേഷൻ ഭാരവാഹികൾ ആരോപിച്ചു.പ്രാക്ടിക്കൽ പരീക്ഷ ജോലികൾ, ഇൻവിജിലേഷൻ, മൂല്യനിർണയം, റീവാലുവേഷൻ എന്നീ ജോലികളുടെ വേതനമാണ് നൽകാത്തത്. എസ്.എസ്.എൽ.സി പരീക്ഷയുടെ വേതനം കൃത്യമായി നൽകിയിരുന്നു.














