പെൻഷൻ വിതരണത്തിന്‍റെ വായ്‌പാ തിരിച്ചടവിനുള്ള സഹായമായി കെഎസ്‌ആർടിസിക്ക് 74.20 കോടി രൂപ കൂടി അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം ഇതുവരെ കെഎസ്‌ആർടിസിക്ക് സർക്കാർ നൽകിയത് 865 കോടി രൂപയാണ്.പെൻഷൻ വിതരണത്തിന് കോർപ്പറേഷൻ പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവിനാണ് പണം അനുവദിച്ചത്.
ബജറ്റിൽ വകയിരുത്തിയത് 900 കോടി രൂപയായിരുന്നു. അതിൽ 74.20 കോടി രൂപയാണിപ്പോൾ സർക്കാർ കെഎസ്‌ആർടിസിക്ക് അനുവദിച്ചിട്ടുള്ളത്. ഇതുവരെ 6044 കോടി രൂപയാണ് ഇതുവരെ കെഎസ്ആർടിസിക്ക് അനുവദിച്ചത്. കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ സെപ്തംബർ മാസത്തെ പെൻഷൻ ഓണത്തിന് മുമ്പ് നൽകണമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഇക്കാര്യം പാലിക്കുമെന്ന് കെ എസ് ആർ ടിസി കോടതിയിൽ ഉറപ്പും നൽകിയിരുന്നു. ഓഗസ്റ്റ് മാസത്തെ പെൻഷൻ വിതരണം തുടങ്ങിയതായി സ്റ്റാന്റിംഗ് കൗൺസിൽ സിംഗിൾ ബെഞ്ചിനെ അറിയിച്ചിരുന്നു.














