പെരുമ്പാവൂരില്‍ 3 അസം സ്വദേശികള്‍ അറസ്റ്റില്‍; ബോഡോ തീവ്രവാദികളെന്ന് സംശയം


കൊച്ചി: മണ്ണൂരിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് മൂന്ന് അസം സ്വദേശികള്‍ പിടിയില്‍. ഇവര്‍ നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാന്‍ഡില്‍ ഉള്‍പെട്ട തീവ്രവാദികളാകാമെന്നാണ് പൊലീസ് പറയുന്നത്. അസം പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരുന്നൂറോളം പൊലീസുകാര്‍ കമ്പനി വളഞ്ഞാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പെരുമ്പാവൂര്‍ പോലീസാണ്‌ ഇവരെ പിടികൂടിയത്.


ഇവര്‍ക്കെതിരെ യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. ഇവരില്‍ നിന്നും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.


അസം സ്വദേശികളായ ഇവര്‍ കേരളത്തിലെത്തിയിട്ട് 15 ദിവസങ്ങളായി. അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന വ്യാജേനയാണ് ഇവര്‍ രണ്ടാഴ്ച്ചയോളം പെരുമ്പാവൂരില്‍ തങ്ങിയത്. ഇവര്‍ കൊലപാതക കേസുകളിലടക്കം പ്രതികളാണെന്നും പോലീസ് വ്യക്തമാക്കി.



Sharing is Caring