പൂരത്തിന് ഒരുങ്ങി തൃശൂര്‍


തൃ​ശൂ​ര്‍: വ​ര്‍​ണ​ങ്ങ​ള്‍​ക്കും നാ​ദ​ങ്ങ​ള്‍​ക്കും പൂ​ര​ക്കാ​റ്റു പി​ടി​ച്ചു ക​ഴി​ഞ്ഞു. ആ​ന​ച്ച​ന്ത​വും വാ​ദ്യ​മേ​ള​ങ്ങ​ളും തേ​ക്കി​ന്‍​കാ​ട്ടി​ലേ​ക്ക് മ​ന്ദ​മാ​രു​ത​നെപ്പോലെ പ​ല​യി​ട​ത്തു​നി​ന്നാ​യി വീ​ശി​യെ​ത്തി​ത്തു​ട​ങ്ങി. ഇ​നി ഇ​ന്നും നാ​ളെ​യും ക​ഴി​ഞ്ഞ് മ​റ്റ​ന്നാ​ള്‍ ഉ​ച്ച​തി​രി​യും വ​രെ തേ​ക്കി​ന്‍​കാ​ട്ടി​ലും ഈ ​ന​ഗ​ര​ത്തി​ലും ഈ ​പൂ​ര​ക്കാ​റ്റ് വീ​ശി​യ​ടി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും. ഈ ​കാ​റ്റേ​ല്‍​ക്കാ​ന്‍, പൂ​ര​ക്കാ​റ്റി​ല​ലി​യാ​ന്‍ ന​ഗ​ര​ഗ്രാ​മാ​ന്ത​ര​ങ്ങ​ള്‍ താ​ണ്ടി, ഏ​ഴു​ക​ട​ല്‍ ക​ട​ന്ന്, നാ​ടും ന​ഗ​ര​വും ചു​റ്റി ജ​ന​ല​ക്ഷ​ങ്ങ​ള്‍ ശി​വ​പു​രി​യി​ലേ​ക്കെ​ത്തി​ക്ക​ഴി​ഞ്ഞു. ഇ​നി പൂ​ര​ക്കാ​റ്റ് മാ​ത്രം. വ​ര്‍​ണ​ങ്ങ​ള്‍ ചാ​ലി​ച്ച്‌, നാ​ദ​ങ്ങ​ള്‍ ല​യി​പ്പി​ച്ച്‌, ആ​ന​ച്ചൂ​ടും ആ​ന​ച്ചൂ​രും ഒ​ന്നി​ച്ച ക​രി​വീ​ര​ച്ച​ന്തം പ​ട​ര്‍​ന്ന, പൂ​രാ​വേ​ശം മാ​ത്രം നി​റ​ഞ്ഞ പൂ​ര​ക്കാ​റ്റ്. അ​തി​ങ്ങ​നെ വീ​ശി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്… തി​രു​വ​ന്പാ​ടി​യി​ല്‍, പാ​റ​മേ​ക്കാ​വി​ല്‍, എ​ട്ടു ഘ​ട​ക​പൂ​ര​ങ്ങ​ളി​ല്‍.. ത​ല​യു​യ​ര്‍​ത്തി നി​ല്‍​ക്കു​ന്ന പ​ന്ത​ല്‍ ഗോ​പു​ര​മേ​ട​ക​ളി​ല്‍…


തൃ​ശൂ​ര്‍​ക്കാ​രു​ടെ ഒ​രു കാ​ത്തി​രി​പ്പുകൂ​ടി ബുധനാഴ്ച കു​ട ചൂ​ടു​ക​യാ​ണ്. നാ​ളെ​യാ​ണ് തൃ​ശൂ​ര്‍ പൂ​രം. പൂ​ര​ങ്ങ​ളു​ടെ പൂ​ര​മെ​ന്ന് പു​ക​ഴ്പെ​റ്റ തൃ​ശൂ​ര്‍ പൂ​രം. എ​ത്ര വാ​ക്കു​ക​ള്‍ കൊ​ണ്ട് വി​ശേ​ഷി​പ്പി​ച്ചാ​ലും അ​ധി​ക​മാ​കാ​ത്ത പൂ​രം. ക​ണ്‍​നി​റ​യെ കാ​ണാ​നും കാ​തു​നി​റ​യെ കേ​ള്‍​ക്കാ​നും മ​നം നി​റ​യെ സൂ​ക്ഷി​ച്ചെ​ടു​ത്തു വയ്ക്കാ​നും ഇ​നി പൂ​ര​വി​ശേ​ഷ​ങ്ങ​ള്‍ മാ​ത്രം.


പൂ​ര​ത്തി​ന്‍റെ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും എ​ല്ലാ​യി​ട​ത്തും പൂ​ര്‍​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. തിങ്കളാഴ്ച സാ​ന്പി​ള്‍ വെ​ടി​ക്കെ​ട്ട് ക​ണ്ട ആ​വേ​ശ​ത്തി​ല്‍ ഇ​ന്നു പൂ​ര​പ്രേ​മി​ക​ള്‍ ച​മ​യ​പ്ര​ദ​ര്‍​ശ​നം ക​ണ്ട് ന​ഗ​രംചു​റ്റി മൂ​ന്നു പ​ന്ത​ലു​ക​ള്‍ ക​ണ്ട് പ​ന്ത​ലു​ക​ള്‍​ക്കു മാ​ര്‍​ക്കി​ട്ട് കാ​ഴ്ച​ക​ള്‍ നി​റ​യു​ന്ന തേ​ക്കി​ന്‍​കാ​ട് മൈ​താ​ന​ത്ത​ല​യും. ഇ​രു​ട്ടി വെ​ളു​ത്താ​ല്‍ പി​ന്നെ പൂ​ര​ക്കാ​ഴ്ച​ക​ള്‍​കൊ​ണ്ട് നാ​ടും ന​ഗ​ര​വും തേ​ക്കി​ന്‍​കാ​ടും നി​റ​യും..

നാ​ളെ രാ​വി​ലെ വെ​യി​ല്‍ എത്തും മു​ന്‍​പ് ക​ണി​മം​ഗ​ലം ശാ​സ്താ​വ് വ​ട​ക്കു​ന്നാ​ഥ​നി​ലെ​ത്തി മ​ട​ങ്ങു​ന്ന​തോ​ടെ ചെ​റൂ​പൂ​ര​ങ്ങ​ള്‍ ഒ​ന്നൊ​ന്നാ​യി വ​ട​ക്കു​ന്നാ​ഥ​നി​ലേ​ക്കെ​ത്തും. തി​രു​വ​ന്പാ​ടി​യു​ടെ മ​ഠ​ത്തി​ലേ​ക്കു​ള്ള വ​ര​വും തു​ട​ര്‍​ന്ന് മ​ഠ​ത്തി​ല്‍നി​ന്നു​ള്ള വ​ര​വും പാ​റ​മേ​ക്കാ​വി​ല​മ്മ​യു​ടെ പൂ​രം പു​റ​പ്പാ​ടും തു​ട​ര്‍​ന്നു​ള​ള ഇ​ല​ഞ്ഞി​ത്ത​റ മേ​ള​വും അ​തി​നു ശേ​ഷ​മു​ള്ള പ്ര​സി​ദ്ധ​മാ​യ തെ​ക്കോ​ട്ടി​റ​ക്ക​വും കൂ​ടി​ക്കാ​ഴ്ച​യും കു​ട​മാ​റ്റ​വും കാ​ണാ​ന്‍ പൂ​ര​ന​ഗ​രി​യി​ലേ​ക്ക് ജ​ന​ല​ക്ഷ​ങ്ങ​ള്‍ ഒ​ഴു​കി​യെ​ത്തും.

പി​റ്റേ​ന്ന് പു​ല​ര്‍​ച്ച​യ്ക്ക് വി​ശ്വ​പ്ര​സി​ദ്ധ​മാ​യ തൃ​ശൂ​ര്‍ പൂ​രം വെ​ടി​ക്കെ​ട്ടും രാ​വി​ലെ ചെ​റു​പൂ​ര​വും ക​ഴി​ഞ്ഞ് ഉ​പ​ചാ​രം ചൊ​ല്ലി​പി​രി​യും വ​രെ ​ന​ഗ​ര​ത്തി​ല്‍ പൂ​രം നി​റ​ഞ്ഞു​പെ​യ്യും. കാ​ത്തി​രി​പ്പി​ന്‍റെ ക്ലൈ​മാ​ക്സി​നൊ​ടു​വി​ല്‍ പൂ​ര​മെ​ത്തു​ന്പോ​ള്‍ ആ ​പൂ​ര​ത്തെ മു​ഴു​വ​നാ​യി മ​ന​സി​ലാ​വാ​ഹി​ച്ചെ​ടു​ക്കാ​നു​ള്ള തി​ര​ക്കാ​ണ് ഓ​രോ പൂ​ര​പ്രേ​മി​ക്കും.

തി​രു​വ​ന്പാ​ടി​യു​ടെ പ്ര​ശ​സ്ത​മാ​യ മ​ഠ​ത്തി​ല്‍വ​ര​വി​ന് തി​രു​വ​ന്പാ​ടി ചെ​റി​യ ച​ന്ദ്ര​ശേ​ഖ​ര​ന്‍ തി​ട​ന്പേ​റ്റും. തി​രു​വ​ന്പാ​ടി ശി​വ​സു​ന്ദ​ര്‍ ച​രി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് ചെ​റി​യ ച​ന്ദ്ര​ശേ​ഖ​ര​ന്‍ തി​ട​ന്പേ​റ്റു​ന്ന​ത്. മ​ഠ​ത്തി​ലെവ​ര​വി​ന്‍റെ പ​ഞ്ച​വാ​ദ്യ​പ്ര​മാ​ണി കോ​ങ്ങാ​ട് മ​ധു​വാ​ണ്.

പാ​റ​മേ​ക്കാ​വി​ന്‍റെ ഇ​ല​ഞ്ഞി​ത്ത​റ മേ​ള പ്ര​മാ​ണം പ​തി​വു​തെ​റ്റാ​തെ പ​ത്മ​ശ്രീ പെ​രു​വ​നം കു​ട്ട​ന്‍​മാ​രാ​ര്‍ ത​ന്നെ​യാ​ണ്. തി​രു​വ​ന്പാ​ടി​ക്കു മേ​ള​പ്ര​മാ​ണം കി​ഴ​ക്കൂ​ട്ട് അ​നി​യ​ന്‍ മാ​രാ​രും. പാ​റ​മേ​ക്കാ​വി​ന്‍റെ പ​ഞ്ച​വാ​ദ്യ​പ്ര​മാ​ണം പ​ര​യ്ക്കാ​ട് ത​ങ്ക​പ്പ​ന്‍ മാ​രാ​ര്‍ ആ​ണ്. പാ​റ​മേ​ക്കാ​വി​ല​മ്മ​യു​ടെ തി​ട​ന്പേ​റ്റു​ന്ന​ത് പാ​റ​മേ​ക്കാ​വ് ശ്രീ​പ​ത്മ​നാ​ഭ​നാ​ണ്.



Sharing is Caring