പുതിയ നേതൃനിരയില്‍ രാഹുലിന് പ്രതീക്ഷയുണ്ടെന്ന് ആന്‍റണി


കെപിസിസിയുടെ പുതിയ നേതൃനിരയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്ല പ്രതീക്ഷയുണ്ടെന്ന് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പുതിയ നേതൃനിരയ്ക്ക് കഴിയും. താഴേത്തട്ടില്‍ പാര്‍ട്ടി ദുര്‍ബലമാണ്. പ്രവര്‍ത്തകരെ ഏകോപിപ്പിച്ച്‌ അടിത്തട്ടില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുകയ എന്നതിനായിരിക്കും പുതിയ നേതൃത്വം ശ്രദ്ധകൊടുക്കേണ്ടതെന്നും ആന്‍റണി ഓര്‍മിപ്പിച്ചു.


പുതിയ നേതൃത്വം ഡല്‍ഹിയില്‍ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.മുരളീധരന്‍, ബെന്നി ബെഹനാന്‍ എന്നിവരാണ് ആന്‍റണിയെ കാണാന്‍ എത്തിയത്. നേരത്തെ ഇവര്‍ രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.



Sharing is Caring