ഒരു രൂപ കറന്‍സി നോട്ടുകള്‍ ഉടന്‍ വിനിമയത്തില്‍ കൊണ്ടുവരുമെന്ന് റിസര്‍വ്വ് ബാങ്ക്. ഒരു രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. 2011ലെ നാണയ ചട്ട പ്രകാരം ഒരു രൂപയുടെ കറന്‍സി നോട്ടുകള്‍ സാധുവായിരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു. പുതുതായി ഇറക്കുന്ന ഒരു രൂപ നോട്ടുകള്‍ നിലവില്‍ വിനിമയത്തിലുള്ള പഴയ നോട്ടുകളെ ബാധിക്കില്ലെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. പിങ്ക് – പച്ച നിറത്തിലാണ് പുതിയ നോട്ട് ഇറക്കുക. നോട്ടിന്റെ മറുവശത്ത് ഒരു രൂപ നാണയത്തിന്റെ ചിത്രവും ഉണ്ടായിരിക്കും. കേന്ദ്ര സര്‍ക്കാര്‍ ഇറക്കുന്ന കറന്‍സി നോട്ടില്‍ സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസിന്റെ ഒപ്പാണ് ഉണ്ടാകുക.













