പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി കമല്‍നാഥ്


ന്യൂഡല്‍ഹി: മധ്യപ്രദേശ് പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി കമല്‍നാഥ്. നേരത്തെ ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് വരെ തുടരാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുകയായിരുന്നെന്നും കമല്‍നാഥ് പറഞ്ഞു.


മധ്യപ്രദേശ് കോണ്‍ഗ്രസിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.അതേസമയം പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കമല്‍നാഥ് ഒഴിഞ്ഞില്ലെങ്കില്‍ മറ്റെന്തെങ്കിലും വഴിതേടുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ കമല്‍നാഥ് സിന്ധ്യക്ക് പകരം ബാലാ ബച്ചനെ പി.സി.സി പ്രസിഡന്റാക്കണമെന്ന് നിര്‍ദേശിച്ചതായാണ് വിവരം.




Sharing is Caring