പി ശശിക്കെതിരായ പരാതി നാളെ പാര്‍ട്ടി സെക്രട്ടറിയറ്റ് ചര്‍ച്ച ചെയ്യും


മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പി വി അന്‍വര്‍ എം എല്‍ എ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടി ഗൗരവമായി പരിശോധിക്കും. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അന്‍വര്‍ നല്‍കിയ പരാതി അന്വേഷിക്കാനാണ് നേതൃതലത്തില്‍ ആലോചന.


നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഈ പരാതികള്‍ സംബന്ധിച്ച് ചര്‍ച്ച നടക്കും. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവത്തിലുള്ളതാണെന്നാണ് വിലയിരുത്തല്‍.


മുഖ്യമന്ത്രിക്ക് ഇന്നലെ നല്‍കിയ അതേ പരാതിയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയതെന്നാണ് പി വി അന്‍വര്‍ പ്രതികരിച്ചത്. എന്നാല്‍ തനിക്ക് ഭയമില്ലെന്നും തനിക്കെതിരായ കടന്നാക്രമത്തില്‍ പുതുമയില്ലെന്നുമാണ് പി ശശിയുടെ നിലപാട്.



Sharing is Caring