പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് നാലാം സീസണ്‍ ഇന്ന് ആരംഭിക്കും. ഇന്ന് മുംബൈയില്‍ ആണ് മത്സരത്തിന് തുടക്കമാകുന്നത്. ഐപിഎല്‍ മാതൃകയില്‍ ആരംഭിച്ച മത്സരത്തിന് വമ്ബന്‍ ആരാധകരാണ് ഉള്ളത്. കഴിഞ്ഞ മൂന്ന് സീസണും ആരാധകര്‍ ഏറെ ആയിരുന്നു.
ലീഗില്‍ ലോക ചാമ്ബ്യനും ഒളിമ്ബിക് ഗോള്‍ഡ് മെഡല്‍ ജേതാവുമായ കരോലിന മരിന്‍ , ,പി വി സിന്ധു, സൈന നെഹ് വാള്‍ , ലി യോംഗ് ഡെയ് തുടങ്ങിയ പ്രമുഖരും റാക്കെറ്റെടുക്കും.

ഒന്നാം സമ്മാനം 3 കോടി രൂപയാണ്, രണ്ടാം സമ്മാനം 1.5 കോടിയും . 17 രാജ്യങ്ങളില്‍ നിന്നുള്ള 90 താരങ്ങള്‍ പങ്കെടുക്കുന്ന മത്സരത്തിന് ഇന്ന് തിരി തെളിയും.ഹൈദരാബാദ് ഹണ്ടേഴ്സ് ആണ് നിലവിലെ ചാമ്ബ്യാന്മാര്‍.













