പി.ഗഗാറിന്‍ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി


കല്പറ്റ: പി.ഗഗാറിനെ സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. നിലവില്‍ ജില്ലാ കമ്മിറ്റിയംഗമാണ്. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ്, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.


എ.എന്‍ പ്രഭാകരന്‍, കെ.ശശാങ്കന്‍ എന്നിവരുടെ പേരുകളും ജില്ലാ കമ്മറ്റിയിലേക്ക് ആദ്യഘട്ടത്തില്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഒടുവില്‍ ഗഗാറിനെ തിരഞ്ഞെടുക്കുകയായിരുന്നു.ഒ.ആര്‍.കേളു എം.എല്‍.എ, ആര്‍.സുഗതന്‍, പി.ആര്‍ ജയപ്രകാശ് എന്നിവര്‍ ജില്ലാ കമ്മിറ്റിയിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടു.


സി.പി.എം. 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാനത്തെ ആദ്യ ജില്ലാ സമ്മേളനമാണ് വയനാട്ടിലേത്.



Sharing is Caring