പി എം ശ്രീ വിഷയത്തിൽ സി.പി.ഐയെ മയക്ക് വെടിവെച്ച് മയക്കാനുള്ള ശ്രമമാണ് നടക്കുന്നത്:സണ്ണി ജോസഫ്


പി എം ശ്രീ വിഷയത്തിൽ സി.പി.ഐയെ മയക്ക് വെടിവെച്ച് മയക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ധാരണാപത്രം റദ്ദാക്കാൻ ഇനി കേന്ദ്രത്തിനെ അധികാരമുള്ളൂ. രാഷ്ട്രീയ ഒത്തുതീർപ്പിനുള്ള അടവ് നയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസ മന്ത്രിക്ക് സ്തുതി പാടിയത് ഗവർണർ തന്നെയാണ്. ആർഎസ്എസ് കമ്മ്യൂണിസ്റ്റ് ബന്ധം പകൽപോലെ വ്യക്തം.


കോൺഗ്രസിൽ ഉണ്ടായിരുന്നത് ചെറിയ ചെറിയ പ്രശ്നങ്ങൾ. അത് പരിഹരിച്ച് മുന്നോട്ടുപോകുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പിൻമാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിനു കത്ത് അയക്കാൻ സർക്കാർ തലത്തിൽ ആലോചന. കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നിൽ വെക്കാനാണ് സിപിഐഎമ്മിൻ്റെ നീക്കം.


വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിക്കും. കരാറിൻ്റെ ധാരണാപത്രം റദ്ദാക്കാൻ കത്ത് നൽകും. ഇക്കാര്യത്തിൽ പിന്നീടുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കടുത്ത നടപടിയിലേക്ക് സിപിഐ കടക്കുമെന്നിരിക്കെയായിരുന്നു സിപിഐഎമ്മിന്റെ നിര്‍ണായക നീക്കം.



Sharing is Caring