കൊച്ചി: പിറവം പള്ളിത്തര്‍ക്ക കേസ് പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ബെഞ്ചും പിന്മാറി. ജസ്റ്റിസ് ചിതബരേഷ് യാക്കോബായ വിഭാഗത്തിന് വേണ്ടി നേരെത്തെ ഹാജരായതാണെന്ന് ചൂണ്ടികാട്ടിയാണ് പിന്മാറ്റം. യാക്കോബായ വിഭാഗം അഭിഭാഷകനാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
നേരത്തെ, ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചും കേസില്‍ നിന്ന് പിന്മാറിയിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വക്കീലായിരിക്കെ സഭാതര്‍ക്കം സംബന്ധിച്ച കേസില്‍ യാക്കോബായ സഭയ്ക്കായി ഹാജരായിട്ടുണ്ടെന്ന തടസ്സമുന്നയിച്ച് അഞ്ച് വിശ്വാസികള്‍ കക്ഷിചേരാനെത്തിയ പശ്ചാത്തലത്തിലായിരുന്നു പിന്മാറ്റം.
ജഡ്ജിമാരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് ഏറ്റവും മോശം പ്രവൃത്തിയാണെന്ന് ചൂണ്ടികാട്ടിയായിരുന്നു ഡിവിഷന്‍ ബെഞ്ചിന്‍റെ നടപടി. എന്നാല്‍ യാക്കോബായ സഭയ്ക്ക് ഹര്‍ജിക്കാരനെ അറിയില്ലെന്ന് സഭാ നേതൃത്വം പ്രതികരിച്ചു. പള്ളി തര്‍ക്ക കേസില്‍ കക്ഷി ചേരാനെത്തിയ കാട്ടാച്ചിറയിലെ യാക്കോബായ സഭ വിശ്വാസിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പിന്‍മാറണമെന്ന ആവശ്യം കോടതിയെ അറിയിച്ചത്.














