പിഎസ്‌സി പരീക്ഷാ തട്ടിപ്പ് ഗുരുതരമെന്ന് ഹൈക്കോടതി


കൊച്ചി: പിഎസ്‌സി പരീക്ഷാ തട്ടിപ്പ് ഗുരുതരമെന്ന് ഹൈക്കോടതി. കേസില്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. ആരോപണങ്ങള്‍ ഗുരുതരമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടിസ്.


കേസില്‍ ഡിജിപിയോടും സര്‍ക്കാരിനോടും നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. എന്നാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു.




Sharing is Caring