പാലോട് വാനും ബൈക്കും കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു

തിരുവനന്തപുരം: പാലോട് സമാന്തര സര്‍വീസ് നടത്തുന്ന ടെന്പോ വാനും ബൈക്കും കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു. പുത്തന്‍വീട്ടില്‍ സുരേഷ് (38), ഇലവുപാലം മഹാഗണി കോളനി സ്വദേശികളായ ഷാജി (37), മധു (53), എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി കുട്ടത്തികരിക്കകം ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം. പാലോട് നിന്നും മടത്തറയിലേക്കു മൂവര്‍ സംഘം യാത്ര ചെയ്ത ബൈക്ക് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരേ വന്ന ടെന്പോ വാനില്‍ ഇടിക്കുകയായിരുന്നു. സുരേഷും മധുവും തല്‍ക്ഷണം മരിച്ചു. ഷാജിയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹങ്ങള്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. പാലോട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *